മുംബൈ: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ. ഐ.പി.എല്‍ അധികൃതരാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വാങ്കഡേ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.
പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് മുംബൈയെ ഏഴു വിക്കറ്റിന് തകര്‍ത്തിരുന്നു. ജോസ് ബട്ടലറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തിലായിരുന്നു രാജസ്ഥാന് റോയല്‍സിന്റെ വിജയം. വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി രാജസ്ഥാന് റോയല്‍സ് അഞ്ചാം സ്ഥാനത്താണ്.
ഇതിനു മുമ്പ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ ലഭിച്ചിരുന്നു. ചെന്നൈയ്ക്ക് എതിരായ മത്സരത്തിനായിരുന്നു കോഹ്ലിക്ക് 12 ലക്ഷം രൂപ ഐ.പി.എല്‍ അധികൃതര്‍ ചുമത്തിയത്.