10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം : മധ്യപ്രദേശില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തു

suicide

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി പന്ത്രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്തു.

പത്ത് ,പന്ത്രണ്ടു ക്ലാസ്സുകളിലെ പരീക്ഷാഫലം പുറത്തു വന്നതിനു പിന്നാലെയാണിത്. മരിച്ച കുട്ടികളില്‍ സഹോദരങ്ങളടക്കം ആറ് പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

ഭോപ്പാല്‍ ജില്ല, ജബല്‍പൂര്‍, ഭിന്ദ്, തികാംഗ, ഗ്വാളിയോര്‍, ബലാഗട്ട്, ഇന്‍ഡോര്‍, ഗുന, ഛതര്‍പൂര്‍, സത്‌ന തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്.

90 ശതമാനം മാര്‍ക്ക് ലഭിക്കാത്തതിനാലാണ് ഭോപ്പാലിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നമാന്‍ കേദവ് ശരീരത്തില്‍ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തത്. 74.4 ശതമാനം മാര്‍ക്ക് ലഭിച്ച ഈ കുട്ടി നിരാശയിലായിരുന്നു.

ഛതര്‍പൂര്‍ ജില്ലയിലെയും ഇന്‍ഡോറിലെയും രണ്ടു കുട്ടികള്‍ തൂങ്ങി മരിച്ചപ്പോള്‍ ഗുന ജില്ലയില്‍ രണ്ട് കുട്ടികള്‍ വിഷം കുടിച്ചാണ് മരിച്ചത്. ബലാഗത് ജില്ലയില്‍ കീടനാശിനി ശരീരത്തിനുള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കുട്ടികളെ കണ്ടെത്തി. ജബല്‍പൂരില്‍ 17 വയസുകാരന്‍ ട്രെയിനു മുമ്പില്‍ ചാടി മരിക്കുകയായിരുന്നു.

എന്നാല്‍ ഗ്വാളിയോറില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Top