12-Year-Old Allegedly Gang-Raped By Principal, 3 Teachers In Bihar School

rape

ജഹനാബാദ് : ബീഹറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭംവം.

കാക്കോ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാനാധ്യാപകന്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, എം.ഡി ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് 12 വയസുകാരിയെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ദിവസംപെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ തനിച്ചായപ്പോഴാണ് സംഭവമുണ്ടായതെന്ന് പെലീസ് പറഞ്ഞു.

പീഡനത്തിനിരയായ നിലയില്‍ പെണ്‍കുട്ടിയെ അമ്മയും സ്‌കൂളിലെ മറ്റൊരു അധ്യാപികയും ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയാണ് ഇവരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

സ്‌കൂളിന് അവധിയായ ഞായറാഴ്ച വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ ക്ലാസുണ്ടെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തിയത്.

പ്രതികള്‍ ഒളിവിലാണ്, ഇവരെ കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Top