ഗുവാഹട്ടി: അസമിലെ നാഗോവ് ജില്ലയില്‍ 12 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെസ്റ്റ് കര്‍ബി സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുടമസ്ഥനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് സംശയം. പ്രാഥമിക അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അതിനാലാണ് രണ്ടു പേരെ പിടികൂടിയതെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം, പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് വീട്ടുടമയുടെ വാദം. സംഭവം വിവാദമായതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രകടനങ്ങളും നടത്തി.