12,000 വിദേശ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരും

കാബൂള്‍: ഡിസംബര്‍ 31 ലെ സേനാ പിന്മാറ്റത്തിനുശേഷവും അഫ്ഗാനിസ്ഥാനില്‍ 12000 വിദേശ സൈനികരെ നിലനിര്‍ത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന സുരക്ഷാ ഉടമ്പടിയില്‍ അഫ്ഗാനിസ്ഥാനും യുഎസും ഇന്നലെ ഒപ്പുവച്ചു. മുന്‍ പ്രസിഡന്റ് കര്‍സായി ഇത്തരമൊരു കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു.

യുഎസിന്റെ പതിനായിരത്തോളം സൈനികരും നാറ്റോ രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരം പേരുമാണ് അഫ്ഗാനിസ്ഥാനില്‍ തുടരുക. ഈ വര്‍ഷാവസാനത്തോടെ അഫ്ഗാന്‍ ദൗത്യം അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിരുന്നു. താലിബാനെ നേരിടാനും അഫ്ഗാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കാനുമാണ് 12,000 പേരെ നിലനിര്‍ത്തുന്നത്.

കര്‍സായിയുടെ പിന്‍ഗാമിയാ യി അഷ്‌റഫ് ഗാനി സത്യപ്രതി ജ്ഞ ചെയ്തതിനെത്തുടര്‍ന്നാണ് ഉടമ്പടി ഒപ്പുവയ്ക്കാനായത്. യുഎസ് സ്ഥാനപതി ജെയിംസ് കണ്ണിംഗാമും അഫ്ഗാന്‍ സുരക്ഷാ ഉപദേഷ്ടാവ് ഹനിഫ് അറ്റ്മറും ഉടമ്പടിയില്‍ ഒപ്പുവച്ചു.

Top