അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതികരിച്ച് രംഗത്തു വന്നിരിക്കുകയാണ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് ട്വിറ്റര്‍.ട്വിറ്ററിന്റെ ലൈവ് വിഡിയോ സ്ട്രീമിങ് ആപ്പ് പെരിസ്‌കോപില്‍ മാറ്റം വരുത്തിയാണ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് ട്വിറ്റര്‍ പ്രതിഷേധം അറിയിക്കുന്നത്. അമേരിക്കയില്‍ അഭയാര്‍ഥികള്‍ നിര്‍മിച്ച ആപ്പ് എന്നാണ് പെരിസ്‌കോപ്പ് പറയുന്നത്. ഇത് സംബന്ധിച്ച് ടെക്സ്റ്റ് തന്നെ ആപ്പിള്‍ ഉള്‍പ്പെടുത്തി.
‘Proudly Made in America by Immigrants’ എന്നാണ് ആപ്പ് തുറന്നുവരുമ്പോള്‍ കാണുക. ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ വിലക്കിയ ട്രംപിന്റെ നടപടി ട്വിറ്ററിനും ഭീഷണിയായിട്ടുണ്ട്. പെരിസ്‌കോപിന്റെ ലോഡിങ് സ്‌ക്രീനിലാണ് പ്രതിഷേധ മെസേജ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെരിസ്‌കോപ് ലോഡ് ചെയ്യുന്ന ഓരോ പ്രാവശ്യവും ഈ സന്ദേശം കാണാന്‍ കഴിയും. ട്രംപിനു ഇതിലും മികച്ചൊരു പ്രതിഷേധ സന്ദേശം നല്‍കാനില്ല എന്ന് സോഷ്യല്‍മീഡിയ പ്രതികരിച്ചു.