ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണ ഇടപാടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2017-18 വര്‍ഷത്തില്‍ 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജ്റ്റ് അവതരണത്തില്‍ പറഞ്ഞു.
അതിനായി ഭീം ആപ്പിലുടെ പുതിയ രണ്ടു സേവനങ്ങള്‍ക്ക് ആരംഭിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായിട്ടുണ്ട്. വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കുമായുള്ള രണ്ട് പദ്ധതികളാണ് ഭീം ആപ്പിലൂടെ ആരംഭിക്കുന്നതെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഇതിനുപുറമേ ആധാറുമായി ബന്ധിപ്പിച്ചുള്ള പുതിയ പണമിടപാടിനെക്കുറിച്ചുള്ള സൂചനയും ബജറ്റിലുണ്ട്. ഡെബിറ്റ് കാര്‍ഡോ, മൊബൈല്‍ വാലറ്റോ, മൊബൈല്‍ ഫോണോ ഇല്ലാത്തവര്‍ക്കായാണ് ഈ പദ്ധതി.
സര്‍ക്കാര്‍ ഇടപാടുകള്‍ എല്ലാം ഡിജിറ്റലാക്കാനും പദ്ധതിയിടുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തിനിന്നുണ്ടാകുമെന്നാണ് ബജറ്റിലെ സൂചന.
പെട്രോള്‍ പമ്പുകള്‍, മുനിസിപ്പാലിറ്റികള്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബ്ലോക്ക് ഓഫീസുകള്‍, ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങിയവയിലൂടെ ഭീം ആപ് വഴിയുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും.