ഒരേ സമയം ഫോണും ടാബ്ലെറ്റുമായി വരുന്ന മടക്കും ഫോണിനെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.ഇതു സംബന്ധിച്ച പേറ്റന്റിന് കമ്പനി അപേക്ഷ നല്‍കി കഴിഞ്ഞു.
ഈ ഫോണിനെ കമ്പനി വിശദീകരിച്ചിരിക്കുന്നത് ഫ്‌ളെക്‌സിബിള്‍ വിജാഗിരി ഉപയോഗിച്ചു മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണ്‍ എന്നാണ്.ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനുമൊക്കെ ചെറിയ സ്‌ക്രീനുള്ള ഹാന്‍ഡ് സെറ്റ് മതി.
വിഡിയോ, ഇമെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വലിയ സ്‌ക്രീന്‍ വേണം. ഇതു രണ്ടും സൗകര്യപ്രദമായി ലഭ്യമാക്കുന്നതാണ് മടക്കും ഫോണ്‍. മൈക്രോസോഫ്റ്റ് 10 സോഫ്റ്റ് വെയറുമായി ഇതു വിപണിയിലെത്തിക്കാനാണോ കമ്പനി ഉദ്ദേശിക്കുന്നതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.