SM Krishna will join the BJP soon, claims BS Yeddyurappa

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ.

കൃഷ്ണ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ എപ്പോഴാണ് അതുണ്ടാകുക എന്നറിയില്ല. വൈകാതെ അതുണ്ടാകുമെന്നത് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് യെദിയൂരപ്പ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് എസ്.എം. കൃഷ്ണ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ശക്തമായ ആക്ഷേപം ഉന്നയിച്ചശേഷമാണ് കൃഷ്ണ, സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയത്.

കോണ്‍ഗ്രസില്‍നിന്നുള്ള പുറത്തുപോക്ക് വേദനാജനകമാണെന്നു അദ്ദേഹം പറഞ്ഞു.

Top