ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന മേഖലയായ ഇന്ത്യയിലെ വിമാന യാത്രകള്‍ സുരക്ഷിതമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിമാനത്തിലെ ജീവനക്കാര്‍ വലിയ സുരക്ഷ വീഴ്ചകളാണ് വരുത്തുന്നത്.
ഡയറക്റ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 422 വിമാന ജീവനക്കാരാണ് കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടികള്‍ നേരിട്ടത്.രക്തത്തില്‍ അനുവദിച്ച അളവിനെക്കാള്‍ കൂടുതല്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനെതുടര്‍ന്നും അനുവദനീയമായ സമയത്തില്‍ അധികം ജോലി ചെയ്തതിനുമായിരുന്നു ജീവനക്കാര്‍ അച്ചടക്ക നടപടികള്‍ നേരിട്ടത്.42 പൈലറ്റുമാരെ പറക്കലില്‍ നിന്ന് മാറ്റി നിര്‍ത്തുകയും 272 ജീവനക്കാരെ എട്ട് ആഴ്ച സസ്‌പെന്‍ഡ് ചെയ്യുകയും 108 പേരെ ശാസിക്കുകയും ചെയ്തിരുന്നു.
2014 ല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നതില്‍ നിന്നും യുഎസ് വിമാന കമ്പനികളുമായി സഹകരിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ വിമാനകമ്പനികളെ 15 മാസത്തേക്ക് വിലക്കിയിട്ടുണ്ട്.അച്ചടക്ക നടപടിയില്‍ ജെറ്റ് എയര്‍വെയ്‌സ് ഒന്നാം സ്ഥാനത്തും സ്‌പൈറ്റ് ജെറ്റ് രണ്ടാം സ്ഥാനത്തും എയര്‍ഇന്ത്യ മൂന്നാം സ്ഥാനത്തും ഇന്‍ഡിഗോ നാലാം സ്ഥാനത്തുമാണുള്ളത്.