people did not vote anyone jayas household be cm mk stalin

ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്തത് ജയലളിതയുടെ വീട്ടുകാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ്‌ എം.കെ സ്റ്റാലിന്‍.

ജയലളിതയുടെ തോഴി വി.കെ. ശശികല മുഖ്യമന്ത്രിയായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് സ്റ്റാലിന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

2016 മെയില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് ജയലളിത നയിക്കുന്ന സര്‍ക്കാറിന് വേണ്ടിയാണ്. ഒ. പനീര്‍ശെല്‍വമോ അല്ലെങ്കില്‍ ജയലളിതയുടെ വീട്ടുകാരിയോ നയിക്കുന്ന സര്‍ക്കാറിനു വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡി.എം.കെയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഡി.എം.കെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.ഈ അവസരത്തില്‍ ഡി.എം.കെ എടുക്കുന്ന ഏതൊരു തീരുമാനവും ജനാധിപത്യപരമായിരിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡി.എം.കെയിലെ ഭിന്നത ഭരണ നിര്‍വഹണത്തെയും ബാധിക്കുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

Top