വാഷിങ്ടണ്‍: പല്ലു തേക്കാത്തതിന് നാലുവയസുകാരിയെ അമ്മ ചവിട്ടിക്കൊന്നു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം.
ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയാണ് മകളായ നോഹെലി അലക്‌സാന്‍ഡ്രിയയെ ചവിട്ടി കൊന്നത്.
കുളിക്കാനെന്ന് പറഞ്ഞ് പോയ നോഹെലിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ അനക്കനില്ലാത്ത കിടക്കുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു, ഗുരുതരാവസ്ഥയിലായതിനാല്‍ ഉടന്‍ തന്നെ കുട്ടിയെ വാഷിങ്ടണിലെ നാഷണല്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നുവെന്നും അമ്മ ഐറിസ് പറഞ്ഞു. എന്നിരുന്നാലും നോഹെലിയെ രക്ഷപ്പെടുത്താനായില്ല.
കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ കണ്ടെത്തിയിരുന്നു.
കുട്ടി അബോധാവസ്ഥയിലായ വിവരം ഐറിസ് തന്നെയാണ് പൊലീസിനെ അറിയിച്ചത്.
എന്നാല്‍ ആദ്യം കുട്ടി ബാത്ത്ടബ്ബില്‍ കമന്ന് വീണുകിടക്കുന്നതാണ് കണ്ടതെന്ന് ഐറിസ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു .
സംഭവത്തെ പറ്റി ഐറിസ് പറയുന്നതിങ്ങനെ: പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ കോപത്തില്‍ താന്‍ കുട്ടിയുടെ വയറില്‍ ചവിട്ടി. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി അബോധാവസ്ഥയിലായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെല്‍റ്റുപയോഗിച്ച് മകളെ അടിച്ചതായും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി.