ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ വിശദീകരണവുമായി അപ്പോളോ ആശുപത്രി.
ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത് ഒന്നിലധികം അവയവങ്ങള്‍ തകരാറിലായ നിലയിലാണെന്ന് ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ബെലേ. ജയലളിത കടുത്ത ശ്വാസതടസം നേരിട്ടിരുന്നു, ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ അണുബാധയും കണ്ടെത്തിയിരുന്നു.
‘സെപ്‌സിസ്’ ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു ജയലളിത. പ്രമേഹം കൂടുതലായിരുന്നതിനാല്‍ അസുഖങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തത്.
ഒദ്യോഗിക കാര്യങ്ങളില്‍ ചിലതിന് വിരലടയാളം പതിപ്പിച്ചപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നു. നല്ല ബോധത്തോടെയാണ് അവര്‍ വിരലടയാളം പതിപ്പിച്ചത്. ജയലളിതയുടെ മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെലേ പറഞ്ഞു.