ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി മണിക്കൂറില്‍ പരമാവധി 1200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ലോകത്തിനു മുമ്പില്‍ കാഴ്ച വെച്ചിരിക്കുകയാണ്.ഹൈപ്പര്‍ ലൂപ്പ യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെത്താന്‍ മിനിട്ടുകള്‍ മാത്രം മതി. 2020 ആകുമ്പോഴേക്കും ഹൈപ്പര്‍ ലൂപ്പ് യാതാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.ഇത് അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെയാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അനുമതിക്കായി കമ്പനി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തില്‍ ചെന്നൈയില്‍ നിന്നു ബെംഗളൂരുവിലേക്കായിരിക്കും ലൂപ്പ് വരിക. അതിനു ശേഷം ബെംഗളൂരു-തിരുവനന്തപുരം, മുംബൈ-ചെന്നൈ, മുംബൈ-ഡല്‍ഹി എന്നീ പാതകളും പരിഗണിക്കും എന്നാണ് കരുതുന്നത്.
കമ്പനി മുമ്പ്പുറത്ത് വിട്ട പട്ടികയില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉള്‍പ്പെട്ടിരുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ചെന്നൈയില്‍ നിന്നു ബെംഗളൂരുവിലേക്ക് കേവലം 30 മിനിറ്റിനകം എത്താനാകും. ഹൈപ്പര്‍ലൂപ്പ് ട്രെയിനുകള്‍ ഓടുന്നത് മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലാണ്. ദുബായില്‍ നിന്നും അബുദബിയിലേയ്ക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും.