ലോകത്ത് കൊവിഡ് ബാധിച്ചത് 12,166,688 പേര്‍ക്ക്; മരിച്ചത് 552,046 പേര്‍

അഞ്ചര ലക്ഷത്തിലേറെ പേര്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചതായി കണക്കുകള്‍. ഒരു കോടി 21 ലക്ഷത്തിലേറെയാണ് ലോകത്ത് രോഗം ബാധിച്ചിരിക്കുന്നത്. അതിസമയം 7,030,227 പേര്‍ രോഗ മുക്തരായെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു.

പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. 800 ലേറെ പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടമായി. ബ്രസീലില്‍ ഇന്നലെയും മരണം 1000 കടന്നു. 38 ആയിരത്തില്‍ അധികം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം മരണം മെക്സിക്കോയിലാണ്. 782 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 32,796 ആയി. ഇന്നലെ ഒരു ദിവസം മാത്രം 6,995 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ വ്യക്തമാക്കി.

Top