our wish is sasikala in cm; aiadmk mla’s

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വാക്‌പോരും നാടകീയ നീക്കങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ വി.കെ.ശശികലയ്ക്ക് പിന്തുണയറിയിച്ച് എഐഎഡിഎംകെ എംഎല്‍എമാര്‍ വീണ്ടും രംഗത്ത്.

തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ചിലര്‍ റിസോര്‍ട്ടുകളില്‍ താമസിക്കുന്നത്‌, ബാക്കിയുള്ളവര്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നും എംഎല്‍എമാര്‍ അറിയിച്ചു.

തങ്ങള്‍ റിസോര്‍ട്ടില്‍ കവിയുന്നത് സ്വന്തം ചെലവിലാണെന്നും നിര്‍ദേശം ലഭിച്ചാലുടന്‍ തങ്ങള്‍ രാജ്ഭവനിലെത്തുമെന്നും മുരുകമാരന്‍ എംഎല്‍എ വ്യക്തമാക്കി.

കൂടാതെ ശശികല ജയലളിതയുടെ പിന്‍ഗാമിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹം. ആരുടെയും സമ്മര്‍ദമോ ഭീഷണിയോ തങ്ങള്‍ക്കുമേല്‍ ഇല്ലെന്നും മുരുകമാരന്‍ പറഞ്ഞു.

മഹാബലിപുരത്തെ കുന്നത്തൂരുള്ള റിസോര്‍ട്ടിലാണ് എംഎല്‍എമാര്‍ ഇപ്പോഴുള്ളത്.

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരായ ഹര്‍ജി ഇപ്പോള്‍ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Top