ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവല്‍പുര്‍ നഗരത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് 123 പേര്‍ വെന്തുമരിച്ചു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് െചയ്തത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
അമിതവേഗത്തിലായിരുന്ന ടാങ്കര്‍, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലെ തിരക്കേറിയ സ്ഥലത്തുവച്ച് അപകടം നടന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം. വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഇന്ധനടാങ്കറില്‍ ചോര്‍ച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്‌നിക്കിരയായി.