ചെന്നൈ: തമിഴകത്ത് മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള അധികാരവടംവലി രൂക്ഷമാകുമ്പോള്‍ അണ്ണാഡിഎംകെയിലെ ശശികല വിഭാഗം എം.എല്‍.എമാര്‍ ആട്ടവും പാട്ടുമായി റിസോര്‍ട്ടില്‍.
കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന നൂറിലേറെ എം.എല്‍.എമാര്‍ ആടുകയും പാടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അണ്ണാഡിഎംകെ എം.എല്‍.എയായ രാജന്‍ ചെല്ലപ്പ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മൊബൈല്‍ ക്യാമറയിലൂടെ എടുത്ത ദൃശ്യങ്ങളാണിത്.