സിയൂള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരന്‍ കിം ജോംഗ് നാമിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ജപ്പാനിലെ ഫുജി ടിവിയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
തിങ്കളാഴ്ചയാണ് ക്വാലാലന്പൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ രണ്ട് വനിതാ ഏജന്റുമാര്‍ നാമിനെ കൊലപ്പെടുത്തിയത്.
വിഷദ്രാവകം സ്‌പ്രേ ചെയ്താണ് കൊല നടത്തിയതെന്നാണു സൂചന.
കൊലപാതകത്തിനുശേഷം ഇരുവനിതകളും വാഹനത്തില്‍ രക്ഷപ്പെട്ടു. കിമ്മിനെ എയര്‍പോര്‍ട്ട് അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കിമ്മിനു നേര്‍ക്ക് ഇതിനുമുന്പും വധശ്രമമുണ്ടായിട്ടുണ്ട്. ചൈനയില്‍ വച്ചു കാറിടിച്ച് നാമിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസ് ഉത്തരകൊറിയന്‍ പൗരനടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാലു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ സംഭവദിവസം തന്നെ രാജ്യം വിട്ടുപോയതായി മലേഷ്യന്‍ പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ ഉത്തരകൊറിയ ഇതേവരെ പ്രതികരിച്ചിട്ടില്ല.