രാഷ്ട്രപതി ഭവനില്‍ കൊവിഡ് സ്ഥിരീകരിച്ചു; 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കൊവിഡ് രാഗബാധ കണ്ടെത്തിയത്. രോഗിയുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,500 കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 590 ആയി.

Top