മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വനിതാ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കോളജ് പ്രിന്‍സിപ്പലിനെതിരേ കേസ്.
ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് പ്രിന്‍സിപ്പല്‍ മാനഭംഗത്തിനു മുതിര്‍ന്നത്.
ശ്രീ ചൈത്രം കോളജ് പ്രിന്‍സിപ്പലായ നരേഷ് പ്രതാപ് സിംഗ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടി കോളജിലെ ജീവനക്കാരിയായ യുവതി വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഡിസംബര്‍ 28നായിരുന്നു പീഡനശ്രമം. ജീവനക്കാരിയുടെ വീട്ടില്‍ എത്തിയ നരേഷ് യുവതിയെ കയറിപിടിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.