ഇസ്ലാമാബാദ്: തീവ്രവാദവിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ പാക്കിസ്ഥാനില്‍ ആരംഭിച്ചുവെന്ന് പാക്കിസ്ഥാനി ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.
പാക് സൈനിക വിഭാഗങ്ങളും നിയമവകുപ്പും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുമിച്ച് ചേര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ പാക് ഭരണകൂടം തീരുമാനിച്ചത്.
എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഓപ്പറേഷന്‍ റാദ്ഉല്‍ ഫസാദ് എന്നാണ് പുതിയ പദ്ധതിയുടെ പേരെന്നാണ് വിവരങ്ങള്‍.