pinarayi vijayan statement about actress assault case

pinarayi

തിരുവനന്തപുരം: യുവ നടിയെ ആക്രമിച്ചക്കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ പിടിച്ച സ്‌പെഷ്യല്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.അറസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ സംരക്ഷിക്കുന്നത് ആരുടെ താല്‍പര്യമാണെന്നും അദ്ദേഹം ആരാഞ്ഞു.

പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം അഡീഷനല്‍ സിജെഎം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സുനിയുടെ കൂട്ടാളി വിജീഷും അറസ്റ്റിലായിട്ടുണ്ട്. സെന്‍ട്രല്‍ എസ്‌ഐയും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കീഴടങ്ങാനെത്തിയ സുനിയെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്.

അതേസമയം പള്‍സള്‍ സുനിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയില്‍ കയറി പ്രതിയെ പിടികൂടേണ്ടി വന്നത് നാണക്കേടെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ജാഗ്രതക്കുറവ് കാരണമാണ് പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top