BJP determined to promote nationalism in country: Yogi Aditynath

ഗോരഖ്പൂര്‍: ബിജെപി യുടെ അജണ്ട വികസനമാണെന്നു പാര്‍ട്ടി നേതാവ് യോഗി ആദിത്യനാഥ്.

രാജ്യത്ത് വികസനവും ദേശീയതയും പ്രചരിപ്പിക്കുന്നതിനാണ് ബി.ജെ.പി നിലകൊള്ളുന്നത്. കേന്ദ്രത്തിലിരുന്ന് പ്രധാനമന്ത്രി രാജ്യത്തെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ജനങ്ങള്‍ നോക്കി കാണുന്നുണ്ട്.

പാര്‍ട്ടിയുടെ ഒരുതരത്തിലുള്ള പ്രചാരണങ്ങളും വര്‍ഗീയമായിരുന്നില്ല. വരുന്ന തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വികസന ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തണം.

ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും അഴിമതിക്കാരെയും ക്രിമിനലുകളെയുമാണ് സ്ഥാനാര്‍ഥികളാക്കി നിര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top