Blast In Bhopal-Ujjain Passenger Train In Madhya Pradesh, At Least 6 Injured

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഷജാപൂരില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം. ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ആറു പേര്‍ക്കു പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 9.30ന് ട്രെയിന്‍ ജബ്ദി സ്റ്റേഷനു സമീപമെത്തിയപ്പോള്‍ ജനറല്‍ കോച്ചിലാണ് സ്‌ഫോടനമുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സ്‌ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top