മുംബൈ: ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായ്ബാബ അടക്കം അഞ്ചു പേര്‍ക്കെതിരെ മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി യു.എ.പി.എ ചുമത്തി. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഈ നടപടി.
2014 മേയ് 9 ന് ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 മാസം കിടന്ന ഇദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് 2015 ജൂലൈയില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ അതേവര്‍ഷം ഡിസംബറില്‍ ജാമ്യം റദ്ദാക്കി ഇദ്ദേഹത്തെ വീണ്ടും ജയിലിലടച്ചങ്കിലും ഈ മാസം ആദ്യം സുപ്രീംകോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. 90 ശതമാനത്തോളം ശാരീക വൈകല്യം നേരിടുന്നയാളാണ് പ്രഫസര്‍ ജി.എന്‍. സായ്ബാബ
കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം സര്‍വകലാശാലയെ സമീപിച്ചെങ്കിലും വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇദ്ദേഹത്തിന്റെ അപേക്ഷയെ പിന്തുണച്ചിരുന്നു.
അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളിലും പെന്‍ ഡ്രൈവുകളിലും ഹാര്‍ഡ് ഡിസ്‌ക്കുകളിലും മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയെന്നാണ് പൊലീസിന്റെ വാദം.