ഛണ്ഡിഗഡ്: രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
പുസ്തക പ്രകാശന ചടങ്ങിലാണ് മനീഷ് തിവാരിയുടെ ഈ പ്രസ്ഥാവന.
മന്‍മോഹന്‍ സിംഗ് ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ല. പക്ഷേ, എന്തോ ചില കാരണങ്ങള്‍കൊണ്ട് അദ്ദേഹം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയദാര്‍ഢ്യം കാട്ടിയില്ല.
ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ആണവകരാറുമായി മുന്നോട്ടുപോയത്. മന്‍മോഹന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ‘കബറിസ്ഥാന്‍’ പരാമര്‍ശം അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതായിരുന്നില്ല. രാജ്യത്തെ മതം ഉപയോഗിച്ച് വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മനീഷ് തിവാരി പറഞ്ഞു.