ജമ്മു കശ്മീര്‍: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് 1,282 തീര്‍ഥാടകര്‍ യാത്ര പുറപ്പെട്ടു. ഭഗ്‌വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നാണ് രണ്ടു സംഘമായി യാത്ര തിരിച്ചത്. പഹല്‍ഗാം, ബാല്‍താല്‍ എന്നീ രണ്ടു വഴികളിലൂടെയാണ് തീര്‍ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. ഈ വര്‍ഷം ഇതുവരെ 2,45,000 ലേറെ തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു.