ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ലക്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിലേഷ് യാദവ് യുപിയില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നും. അഖിലേഷ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസന നേട്ടങ്ങള്‍ എസ്പിയുടെ വിജയത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്പി നേതാക്കളെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും മുലായം പൊതുവേദിയിലിറങ്ങിയിരുന്നില്ല. ഇതിനിടെയാണ് വോട്ടെടുപ്പ് കഴിഞ്ഞശേഷം അഖിലേഷിനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് പ്രചാരണ റാലികളില്‍ മാത്രമാണ് മുലായം പങ്കെടുത്തത്. 2012 നിയമസഭാ തിരഞ്ഞെടുപ്പില്‍ 300ല്‍ അധികം റാലികളില്‍ മുലായം പ്രസംഗിച്ചിരുന്നു.