കൊല്ലം: സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ എന്തുകൊണ്ട് ബലാല്‍സംഘത്തെ എതിര്‍ക്കുന്നില്ലെന്ന് ചലച്ചിത്രതാരം ടോവിനോ തോമസ്.
സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല. പ്രണയം ഉള്ളതുകൊണ്ടാണ് മനുഷ്യന്‍ നില നില്‍ക്കുന്നത്. പ്രണയത്തെ ഒഴിവാക്കി ഒരു പൊതുസമൂഹത്തിനും നില നില്‍ക്കാനാവില്ലെന്നും ടോവിനോ പറഞ്ഞു.
താനൊരു മഹാനായ നടനല്ലെന്നും മെക്‌സിക്കന്‍ അപാരതക്ക് ലഭിച്ച സ്വീകാര്യത തന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതായും ടോവിനോ പറഞ്ഞു