ന്യൂഡല്‍ഹി : ഗോവയില്‍ മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.
അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാണു കോണ്‍ഗ്രസ് ആവശ്യം. ഹോളി ആഘോഷം പ്രമാണിച്ചു കോടതി അവധിയാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്നു തന്നെ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
വാദം കേള്‍ക്കുന്നതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് ജഗ്ദീഷ് കേഹാര്‍ വ്യക്തമാക്കി.