വാട്ട്‌സ്ആപ്പ് വെബ് ബ്രൗസറിലും ഇനി ലഭ്യമാകും

whatsapp

വാട്ട്‌സ്ആപ്പ് ഇനി വെബ് ബ്രൗസറിലും ലഭിക്കും. വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി വെബ് ബ്രൗസറിലും ആസ്വദിക്കാം എന്ന് ഫേസ്ബുക്ക് സിഇഒ ജാന്‍ കോം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

http://web.whatsapp.com എന്നാണ് ഈ സംവിധാനം ലഭിക്കുന്ന ലിങ്ക്. അതില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ആദ്യം സ്‌കാന്‍ ചെയ്യണം തുടര്‍ന്നാണ് ഈ സേവനം നിങ്ങളുടെ മൊബൈല്‍ ബ്രൗസറില്‍ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.

കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പിന്റെ തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ വാട്ട്‌സ് ആപ്പ് പ്ലസ് ഉപയോഗിച്ചവരെ വാട്ട്‌സ് ആപ്പ് 24 മണിക്കൂര്‍ ബാന്‍ ചെയ്തിരുന്നു. ഇതിന് പുറമേയാണ് പുതിയ ഫീച്ചര്‍.

700 മില്യണ്‍ ഉപയോക്താക്കളുള്ള വാട്ട്‌സ് ആപ്പ് അടുത്തിടെ ഫേസ്ബുക്ക് മെസന്‍ഞ്ചര്‍ വീചാറ്റ് എന്നിവയില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

Top