പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 ദിവസം പ്രായമായ കുഞ്ഞും

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 49 പേരില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞും. കുമ്പഴ ലാര്‍ജ് ക്ലസ്റ്ററില്‍ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 32 പേര്‍ക്കും സര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

8 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. സമ്പര്‍ക്കരോഗബാധയില്‍ രണ്ട് ഡോക്ടര്‍മാര്‍ അടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നുണ്ട്.

4 പേരുടെ ഉറവിടം അവ്യക്തമാണ്. സംസ്ഥാനത്ത് 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്.

Top