കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ 13.33 കോടി രൂപ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കപ്പെട്ട ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കാനായി 13.33 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഡോക്ടര്‍മാരെ കൊവിഡ് പ്രതിരോധത്തിനായി നിയമിച്ചിരുന്നു.

ഇവര്‍ക്ക് 42000 രൂപ വച്ച് പ്രതിമാസ വേതനം നല്‍കാന്‍ 13. 33 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ശമ്പളവും ആനുകൂല്യവും നല്‍കാത്തതിനാല്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഈ കാര്യം കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേ സമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

Top