ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ ഉള്‍പ്പെടുന്ന എല്ലാ വിമുക്തഭടന്മാര്‍ക്കും നല്‍കേണ്ട കുടിശിക ഹോളിക്കു മുമ്പ് വിതരണം ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. വിമുക്തഭടന്മാരുടെ ഹോളി ആഘോഷത്തിന് നിറം പകരുന്നതാകും കേന്ദ്രത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ ഭാഗമായി മാര്‍ച്ച് 14ന് എസ്ബിഐ 1,465 കോടി രൂപ വിതരണം ചെയ്തിരുന്നു. 7.75 ലക്ഷം വിമുക്തഭടന്മാര്‍ക്കാണിത് ലഭിച്ചത്. ശേഷിക്കുന്നവര്‍ക്കാണ് ഹോളിയോടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുക. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ ഭാഗമായി വര്‍ഷത്തില്‍ സര്‍ക്കാര്‍ 7,500 കോടി രൂപ മുടക്കേണ്ടിവരും.