ബീജിംഗ്: ചൈനയില്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തിയശേഷം ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത സംഭവത്തില്‍ പതിമൂന്നുകാരന് അറസ്റ്റില്‍.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടി അറസ്റ്റിലാകുന്നത്.
സുഹൃത്തിനയച്ചു കൊടുത്ത വീഡിയോ രക്ഷിതാക്കള്‍ കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം ഫോണില്‍ ചിത്രീകരിച്ചശേഷം വി ചാറ്റ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയെ സ്കൂളില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.