ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടി ; മുതിർന്നവർക്ക് മാതൃകയായി 13 വയസുകാരനായ സംരംഭകൻ

ഹൈദരാബാദ്: ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ താരമായി മാറിയത് 13 വയസുകാരനായ ഓസ്‌ട്രേലിയൻ സംരംഭകൻ.

ഉച്ചകോടിയിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ സംരഭകനാണ് ഹമീഷ് ഫിന്നിലെസൺ എന്ന പതിമൂന്ന്കാരൻ.

ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ തന്റെ ഗെയിമിംഗ്‌ ആപ്പുകളും, അവബോധ ആപ്ലിക്കേഷനുകളും അവതരിപ്പിക്കുകയാണ് ഹമീഷ് ഫിന്നിലെസൺ.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹമീഷ് നിലവിൽ അഞ്ച് ആപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ആമകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച അപ്ലിക്കേഷൻ ആണ്.

ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആറാമത് പുതിയ ആപ്ലിക്കേഷൻ നിർമ്മിക്കുകയാണ് ഹമീഷ്.

സ്കൂളിൽ നിന്ന് തിരികെ വീട്ടിൽ എത്തി എന്റെ ഗൃഹപാഠം പൂർത്തിയാക്കിയതിന് ശേഷവും, ഒഴിവ് സമയങ്ങളിലും മാത്രമാണ് ആപ്ലിക്കേഷനുകൾക്കുവേണ്ടി പ്രവർത്തിക്കുന്നതെന്ന് ഹമീഷ് പറഞ്ഞു.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഹമീഷ് ആപ്പുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നുവെന്നും, ടെക്നോളജിയിൽ കൂടുതൽ പ്രാവണ്യം കാണിച്ചിരുന്നുവെന്നും ഹമീഷിന്റെ അച്ഛൻ ഗ്രെയിം അറിയിച്ചു.

റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്നതാണ് ഹമീഷ് ഫിന്നിലെസൺ ഏഴാമതായി നിർമ്മിക്കുന്ന ആപ്പിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Top