ന്യൂഡല്‍ഹി: പാകിസ്താനില്‍ കാണാതായ ഇന്ത്യന്‍ മുസ്ലിം പുരോഹിതരെ സംബന്ധിച്ച് പാകിസ്താനോട് വിശദീകരണം തേടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
രണ്ടുപേരും ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഇവരെ സംബന്ധിച്ച വിവരം നല്‍കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടതായി സുഷമ ട്വീറ്റ് ചെയ്തു.
We have taken up this matter with Government of Pakistan and requested them for an update on both the Indian nationals in Pakistan./4
— Sushma Swaraj (@SushmaSwaraj) March 17, 2017
ബുധനാഴ്ചയാണ് ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയുടെ മേധാവിയായ സെയ്ദ് ആസിഫ് അലി നിസാമിയെയും (80) അദ്ദേഹത്തിന്റെ ബന്ധുവായ നസീം സിസാമിയെയും (60) പാകിസ്താനില്‍ കാണാതായത്.
സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനും ബന്ധുക്കളെ കാണുന്നതിനുമായാണ് ഇരുവരും പാകിസ്താനില്‍ എത്തിയത്. ബുധനാഴ്ച വിമാനത്താവളത്തില്‍ തടഞ്ഞ ഇവരെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, മാര്‍ച്ച് എട്ടിനാണ് ഇവര്‍ പാകിസ്താനില്‍ എത്തിയതെന്നും കറാച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും കാണാതായതെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.