കുണ്ടറ: കുണ്ടറയിലെ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്. കൊല്ലം റൂറല്‍ എസ് പിയുടേതാണ് ഉത്തരവ്. കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
കേസില്‍ പൊലീസിന്റെ പ്രസ്താവനക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.