ന്യൂഡല്‍ഹി: രവീന്ദ്ര ഗെയിക്‌വാദിന് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പരോക്ഷമായി ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍.
വിമാനത്തിനുള്ളില്‍ അക്രമം കാട്ടുന്നത് അപകടകരമാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതിരാജു ലോക്‌സഭയില്‍ പറഞ്ഞു.
നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. മികച്ച സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തെ വിമാനങ്ങളിലുള്ളത്. എന്നാല്‍ ഒരു എം.പി ഇത്തരത്തില്‍ പെരുമാറുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, എം.പിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ആറ് ശിവസേന എം.പിമാര്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനോട് പരാതിപ്പെട്ടു.
വ്യാഴാഴ്ച പുണെ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യവെ ആയിരുന്നു രവീന്ദ്ര ഗെയിക്‌വാദ് ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്. അതിനു പിന്നാലെയാണ് എം.പിയ്ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയത്.