maths question paper leak raw

കോഴിക്കോട്: പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് തയ്യറാക്കിയ അധ്യാപകന്‍ പ്രകാശനെ അറിയില്ലെന്ന് മോഡല്‍ പേപ്പര്‍ തയാറാക്കിയ മലബാര്‍ മെറിറ്റിന്റെ അധികൃതര്‍ .

ഈ സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ കെ.എസ്.വിനോദ്. പക്ഷേ, മോഡല്‍ പേപ്പര്‍ തയാറാക്കിയതില്‍ പങ്കില്ലെന്ന് വിനോദ് പ്രതീകരിച്ചു.

തിരൂര്‍ വെള്ളച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളിലെ മലയാളം അധ്യാപകനാണ് കെ.എസ്.വിനോദിന്റെ വിശദകീരണമാണിത്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു മോഡല്‍ പേപ്പറുകള്‍ തയാറാക്കി നല്‍കുന്ന സ്ഥാപനമാണ് അരീക്കോട്ടെ മലബാര്‍ മെറിറ്റ്. ചോദ്യങ്ങള്‍ ശേഖരിക്കാന്‍ മൂന്നു ജീവനക്കാരുണ്ട്.

മോഡല്‍ പേപ്പറിന് ഓര്‍ഡര്‍ എടുക്കാന്‍ സ്‌കൂളുകളില്‍ പോകുമ്പോള്‍ അധ്യാപകരെ കണ്ട് ഇവര്‍ ചോദ്യങ്ങള്‍ ശേഖരിക്കും. ഇതിനു പുറമെ ഇന്റര്‍നെറ്റില്‍നിന്നും ഗൈഡുകളില്‍നിന്നും ചോദ്യങ്ങളെടുക്കും. ഇങ്ങനെ ക്രമപ്പെടുത്തിയ പതിമൂന്നു ചോദ്യങ്ങളാണ് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ആവര്‍ത്തിച്ചത്. ഇത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഡല്‍ പേപ്പര്‍ തയാറാക്കുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇവര്‍ തമ്മിലുള്ള കിടമല്‍സരമാണ് മലബാര്‍ മെറിറ്റിനെ പ്രതിക്കൂട്ടിലാക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

Top