മുംബൈ: മദ്യ വ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല വിറ്റു.
സിനിമ താരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയാണ് 73 കോടി രൂപക്ക് കിങ്ഫിഷര്‍ വില്ല സ്വന്തമാക്കിയത്.
ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയായി എസ്.ബി.ഐ നിശ്ചയിച്ച 73 കോടിക്കാണ് വില്ല വിറ്റത്.
ഗോവയിലെ കാന്‍ഡോലിം ബീച്ചിന് സമീപം കടലിന് അഭിമുഖമായി നില്‍ക്കുന്ന ആഡംബര വില്ലക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തില്‍ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിന് ആരും എത്താത്തതിനാല്‍ ഡിസംബറില്‍ അടിസ്ഥാന ലേലത്തുക 81 കോടി രൂപയായി കുറച്ചിരുന്നു. ഈ വിലക്കും വില്ല വിറ്റു പോയില്ല. തുടര്‍ന്ന് ലേലത്തുക കുറച്ച എസ്.ബി.ഐ 73 കോടി നിശ്ചയിക്കുകയായിരുന്നു.
എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഐ.ഡി.ബി.ഐ എന്നിവടയക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പാ ഇനത്തില്‍ നല്‍കാനുള്ള 9000 കോടി രൂപയും പലിശയും തിരിച്ചടക്കാതെയാണ് മല്യ നാടുവിട്ടത്.