mohan bhagwat pitches for all india law against cow slaughter

ന്യൂഡല്‍ഹി:രാജ്യത്ത് ഗോവധ നിരോധനത്തിന് ഏകീകൃത നിയമം കൊണ്ടു വരണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്.

ഗോവധം നിരോധിക്കാനുള്ള ശ്രമം രാജ്യം മുഴുവന്‍ നടക്കുന്നതിനിടെ, അതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ലക്ഷ്യത്തിന്റെ നിറം കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാവീര്‍ ജന്മദിനാഘോഷത്തിന്റ ഭാഗമായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഗോസംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക തന്നെ വേണം എന്നാല്‍ അത് നിയമവിരുദ്ധമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഭാഗവതിന്റെ പ്രസ്താവന. കര്‍ഷകന്റെ കൊലപാതകത്തിനു ശേഷം ഗോസംരക്ഷണ സേനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പാര്‍ലമെന്ററി കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് ലോകസഭയില്‍ ക്ഷമാപണം നടത്തേണ്ടിയും വന്നിരുന്നു.

Top