ജര്‍മ്മന്‍ ആഡംഭര വാഹന നിര്‍മ്മാതാക്കളായ ഓഡിയുടെ എസ് യു വി ശ്രേണി വിപുലീകരിക്കാനായി ഓഡി Q8 ന്റെയും Q4 ന്റേയും നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സ്ലോവാക്യയിലെ നിര്‍മാണ ശാലയില്‍ അടുത്ത വര്‍ഷം ഫ്‌ളാഗ്ഷിപ്പ് മോഡല്‍ Q8ന്റെ നിര്‍മാണം ആരംഭിക്കും. 2019 തുടക്കത്തില്‍ ഹംഗറിയിലെ ഫാക്ടറിയിലാണ് ചെറു എസ്.യു.വി Q4 നിര്‍മാണം.
2017 ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച Q8 സ്‌പോര്‍ട് കണ്‍സെപ്റ്റ് അടിസ്ഥാനത്തിലുള്ള രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് അവതരിക്കുക.
ഓഡിയുടെ Q7 മോഡല്‍ 2005ല്‍ സ്ലൊവാക്യന്‍ ശാലയിലാണ് നിര്‍മ്മിച്ചത്.
ഓഡിയുടെ പുതിയ Q മോഡലുകള്‍ നിരത്തില്‍ ഇറങ്ങുന്നതോടെ ആഡംഭര കാര്‍ വിപണിയില്‍ കടുത്ത മത്സരം നേരിടുമെന്ന് ഓഡി കമ്പനി കണക്കുകൂട്ടുന്നു.