മീററ്റ് : ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തിലെ വസതിയില്‍ സദാചാര ഗുണ്ടായിസവുമായി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍.
ആരാണ് നിങ്ങള്‍ ? എന്താണ് നിങ്ങളുടെ പേര് ? ആരാണ് നിങ്ങളുടെ അച്ഛന്‍? നിങ്ങള്‍ എവിടെ നിന്നും വരുന്നു? തുടങ്ങിയ ചോദ്യങ്ങളോടെയാണ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് അതിക്രമിച്ച് പ്രവേശിച്ചത്.
മീററ്റിലെ ശാസ്ത്രി നഗറിലാണ് സംഭവം അരങ്ങേറിയത്. ലൗ ജിഹാദാണെന്ന സംശയമാരോപിച്ച് അവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍.
പെണ്‍കുട്ടിയുടെ മതം മാറാനായി നിര്‍ബന്ധിച്ച യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു യുവ വാഹിനിയുടെ മുതിര്‍ന്ന നേതാവായ നാഗേന്ദ്ര പ്രതാഭ് സിങ് ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം മുന്നില്‍കണ്ടുകൊണ്ട് ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്ന മുസ്ലീം യുവാക്കള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കൃത്യമായ പരിശോധനയില്ലാതെ താമസത്തിന് വീടുകള്‍ നല്‍കരുതെന്നും നാഗേന്ദ്ര പ്രതാഭ് സിങ് പറഞ്ഞു.