മുംബൈ : ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശിവസേന എംപി മനീഷാ കയന്‍ദെ.
മുസ്ലിം ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത ഗായകന്‍ സോനു നിഗത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ശിവസേന എംപി മനീഷാ കയന്‍ദെ.
രാത്രി പത്തുമണി മുതല്‍ രാവിലെ ആറു മണിവരെ നഗര പ്രദേശങ്ങളില്‍ നിന്നുള്ള ശബ്ദം വളരെ കുറവാണ്. പക്ഷെ പുലര്‍ച്ചെ ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളി ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് മനീഷാ കയന്‍ദെ പറയുന്നു.
നഗരങ്ങളില്‍ മലീനീകരണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശബ്ദത്തിലുള്ള ബാങ്ക് വിളി നിര്‍ത്തണം എന്നുതന്നെയാണ് മനീഷാ കയന്‍ദെയുടെ വാദം.
നിര്‍ബന്ധിത മതവികാരപ്രകടനം അവസാനിപ്പിക്കണമെന്നും മത അനുയായി അല്ലാത്ത ഒരാളെ വൈദ്യുതി ഉപയോഗിച്ച് വിളിച്ചുണര്‍ത്തുന്ന ക്ഷേത്രങ്ങളോടോ ഗുരുദ്വാരകളോടോ തനിക്ക് വിശ്വാസമില്ലെന്നുമാണ് സോനു നിഗം ട്വിറ്ററില്‍ കുറിച്ചത്.