എം ടി യുടെ രണ്ടാമൂഴം ആയിരം കോടി രൂപ മുതല്‍മുടക്കില്‍ സിനിമയാകുമ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍.
തന്റെ തിരക്കഥ സിനിമയാകുന്നതിനായി 850 കോടി രൂപ ചോദിച്ചപ്പോള്‍ 1000 കോടിയാണ് ബി ആര്‍ ഷെട്ടി തനിക്ക് വാഗ്ദാനം ചെയ്തതെന്ന് ശ്രീകുമാര്‍ പറയുന്നു.
തിരക്കഥയുമായി പല വാതിലുകളും ഞാന്‍ മുട്ടി പക്ഷെ എല്ലാവരും എന്നെ കൈയ്യൊഴിഞ്ഞു. അവര്‍ക്ക് എന്റെ തിരക്കഥ മാത്രം മതി അത് വില്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
മഹാഭാരതം ഇന്ത്യന്‍ പുരാണങ്ങളുടെ ഭാഗമാണ് ചിത്രം അപൂര്‍ണ്ണമായാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ തന്നെ ബാധിക്കും, ചിത്രത്തിനായി ഞാന്‍ ആയിരം കോടി രൂപ മുതല്‍ മുടക്കാമെന്നും, മഹാഭാരതം ഇതിഹാസ ചിത്രമായി എല്ലാവര്‍ക്കും അഭിമാനിക്കാനകണമെന്നുമാണ് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി ശ്രീകുമാറിനോട് പറഞ്ഞത്.
മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാകുമ്പോള്‍ മോഹന്‍ലാലാണ് ചിത്രത്തില്‍ ഭീമനായി അഭിനയിക്കുന്നത്.