ചെന്നൈ: ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകണമെന്നാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.
പാര്‍ട്ടിയെ രക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. പ്രവര്‍ത്തകരുടെ ആഗ്രഹമനുസരിച്ചുള്ള തീരുമാനം കൈകൊള്ളുമെന്നും ഒപിഎസ് അറിയിച്ചു.
അതിനിടെ, പാര്‍ട്ടിയില്‍ തനിക്ക് എതിരാളികളില്ലെന്ന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ കൂടിചേരുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതെ സമയം അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ സ്പീക്കര്‍ക്കു കത്ത് നല്‍കിട്ടുണ്ട്.
നേരത്തെ എഐഎഡിഎം.കെ ജനറല്‍ സെക്രട്ടറി ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെയും തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമി പുറത്താക്കിയിരുന്നു. തമിഴ്‌നാട്ടിലെ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനമെടുത്തത്.