ന്യുഡല്‍ഹി : ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്ഥാവനയില്‍ ‘നിങ്ങള്‍ക്ക് ഉത്തരവാദിത്വ ബോധമില്ലെന്ന’ ചുട്ടമറുപടിയുമായി ഹരിത ട്രിബ്യൂണല്‍.
‘നിങ്ങള്‍ക്ക് തോന്നുന്നത് പറയാനുള്ള സ്വാതന്ത്രം ഉണ്ടോയെന്ന് നിങ്ങള്‍ ആലോചിക്കമെന്നും’ ഹരിത ട്രിബ്യൂണല്‍ ശ്രീ ശ്രീ രവിശങ്കറിന് താക്കീത് നല്‍കി.
യമുനാ നദീതീരത്ത് ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് അവരാണെന്നും അതിനാല്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നുമാണ് രവിശങ്കറുടെ വാദം.
യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമാണ് ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കണമായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.