ന്യൂഡല്‍ഹി: ബിഎസ്പിയുടെ ദേശിയ പ്രസിഡന്റും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മായവതി ബിഎസ്പി പുനക്രമീകരിച്ച് പുതിയ സഖ്യത്തിനായുള്ള തയ്യാറെടുപ്പിലാണ്.
ബിഎസ്പി ബിജെപി വിരുദ്ധ സഖ്യമായി മാറാനുള്ള സാധ്യതകള്‍ ഏറെയാണ്.വരുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് പുതിയ പദ്ധതികള്‍ ആവിഷ്‌ബിജെപിരിക്കുകയാണ് ബിഎസ്പി നേതാവ് മായാവതി.
ബിജെപിക്കെതിരെ ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിനു മുന്‍കൈയെടുക്കാന്‍ ബിഎസ്പിക്കു മടിയില്ലെന്നാണ് മായാവതി ഇന്നലെ വ്യക്തമാക്കിയത്.
നഗര പ്രദേശങ്ങളില്‍ ബിഎസ്പിയുടെ സ്വാധീനം നഷ്ടമായെന്നും തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും മായാവതി പറഞ്ഞു.
മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സിറ്റിപ്രസിഡന്റ് എന്ന പുതിയ പദവി രൂപകല്പന ചെയ്തിട്ടുണ്ട്.
പാര്‍ട്ടി നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തി സിറ്റിപ്രസിഡന്റാണ് തിരഞ്ഞെടുപ്പില്‍ ശരിയായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.